Type Here to Get Search Results !

Bottom Ad

വിന്‍ടച്ച് പ്രീമിയം പ്രീ സ്‌കൂള്‍ 2021ല്‍ ആരംഭിക്കും: ദില്‍ഷാദ് സിറ്റിഗോള്‍ഡ്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ വിന്‍ടെച്ച്കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ദില്‍ഷാദ് കോളിയാട്. ജില്ലയുടെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന സ്വപ്‌നം വിന്‍ടെച്ച് ഗ്രൂപ്പ് മുന്നോട്ടുവെച്ചത്. ഇത് ഇന്നും ഇന്നലെയും ഉണ്ടായ തീരുമാനമല്ല. ഈ ഏപ്രിലില്‍ സ്ട്രക്ചര്‍ പൂര്‍ത്തിയാക്കിയ ശേഷം പരസ്യപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ പദ്ധതി പുറത്തായി എന്നതാണ് സത്യമെന്നും ഇവിഷന്‍ ന്യൂസിന്റെ ക്യാമ്പയിനിനോടുള്ള പ്രതികരണത്തില്‍ ദില്‍ഷാദ് വ്യക്തമാക്കി.

മാന്യയിലെ വിന്‍ടെച്ച് കാമ്പസില്‍ ഒരു പ്രിമിയര്‍ സ്‌കൂളിന് കുറ്റിയടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഒരുവര്‍ഷത്തിനകം അഡ്മിഷന്‍ തുടങ്ങാനാണ് തീരുമാനം. കാസര്‍കോടിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനാണ് ആഗ്രഹിക്കുന്നത്.

കാസര്‍കോട്ട് പദ്ധതികള്‍ നടപ്പിലാകാത്തത് സംരഭകരുടെ കുറവുകൊണ്ടോ ആരും മുന്നോട്ടുവരാത്തതോ കൊണ്ടല്ല. തുടങ്ങിയ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് പകരം സമാനമായ പദ്ധതികളുമായി മറ്റുള്ളവര്‍ വരുന്നു. ഇതോടെ ഒന്നും ക്ലിക്കാകാതെ പോകുന്നുവെന്നും ദില്‍ഷാദ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad