Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി: രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ


തിരുവനന്തപുരം (www.evisionnews.co): ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവാദം നല്‍കി. എയര്‍ കണ്ടീഷന്‍, ഫാന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാല്‍ കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. കണ്ണട കടകള്‍ തിങ്കളാഴ്ചകളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. കടകളില്‍ രണ്ട് ജീവനക്കാരില്‍ കൂടുതല്‍ പാടില്ല.







Post a Comment

0 Comments

Top Post Ad

Below Post Ad