Type Here to Get Search Results !

Bottom Ad

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി പരിശോധന: രണ്ടു കടകള്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): കോവിഡ് 19വ്യപന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവു വരുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ്് വിവിധ റേഷന്‍ കടകളില്‍ പരിശോധന നടത്തി. 15 റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും രണ്ടു റേഷന്‍ കടകള്‍ക്കെതിരെ തൂക്കത്തില്‍ കുറവ് വരുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. 21കിലോ അരി തൂക്കി നല്‍കിയതില്‍ 18 കിലോയേക്കാളും കൂറവ് നല്‍കുകയും നാലു കിലോ ഗോതമ്പ് നല്‍കേണ്ടതിന് പകരം മൂന്നു കിലോ നല്‍കി വഞ്ചിക്കുന്നതാണ് കണ്ടെത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും.




Post a Comment

0 Comments

Top Post Ad

Below Post Ad