ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ടൗണില്‍ അവശ്യ സാധാനങ്ങള്‍ക്ക് പൊള്ളുന്ന വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതോടെ ജില്ലാ കലക്ടര്‍ ഡോ: സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ് നടത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൊത്ത വ്യാപാര സ്ഥാപനത്തിലും പച്ചക്കറി, ബേക്കറി കടകളിലുമാണ് വില ചോദിച്ചറിഞ്ഞത്. കൃത്യമായ വില പെട്ടെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി.
വില നിശ്ചയിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ലൈസന്‍സ് അടക്കം റദ്ദ് ചെയ്യുന്ന ശക്തമായ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി തുടര്‍ ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും അറിയിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ എ.വി രാജന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.പി അമ്പിളി, വില്ലേജ് ഓഫീസര്‍ അജിത്ത് കുമാര്‍, ബദിയടുക്ക സി.ഐ എ അനില്‍കുമാര്‍, എസ്.ഐ അനീഷ്, ഡ്രൈവര്‍ ബൈജു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
ലോക് ഡൗണിന്റെ മറവില്‍ ബദിയടുക്ക ടൗണില്‍ അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില ഇടാക്കുന്നതായി പരാതികള്‍ ഞായറാഴ്ച്ച രാത്രി സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വയറലായിരുന്നു. ഇതാണ് ജില്ലാ കളക്ടര്‍ തന്നെ പരിശാധനക്ക് ഇറങ്ങിയത്. നിത്യ ഉപയോഗ സാധനങ്ങക്ക് വിപണിയില്‍ ഉള്ളതിനേക്കാള്‍ വന്‍വര്‍ദ്ധനവാണ് ഈടാക്കുന്നത്. ഇതിന്റെ കൂട്ടത്തില്‍ പഴകിയ സാധങ്ങളും തള്ളിവിടുന്നതായി പറയുന്നു.
പഴകിയതന്ന്തിരിച്ചറിയുന്നത് പാചകം ചെയ്യുമ്പോഴാണ് പഴക്കം ചെന്ന സാധനങ്ങള്‍ തിരിച്ചറിയുന്നത്. കടയുടെ പേരിലുള്ള വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ നല്‍കാറില്ല. വെള്ള തുണ്ട് പേപ്പറില്‍ വില എഴുതിയാണ് കൊടുക്കുന്നത്. ഇത് വായിച്ച് മനസിലാക്കണമെങ്കില്‍ കടയില്‍ തന്നെ പോകണം. ഇത് പലരെയും പരാതിയില്‍ നിന്നും മൗനത്തിലാക്കും. നേരത്തെ 500 രൂപ കൊടുത്താല്‍ കിട്ടുന്ന അവശ്യസാധനകള്‍ നിലവില്‍ 1000 രൂപയില്‍ കൂടുതല്‍ കരുതിയാല്‍ മതിയാകാതെ വരുമ്പോഴാണ് വില വര്‍ദ്ധനവ് വ്യക്തമാകുന്നത്.
കൂട്ടിയ വിലയെ പറ്റി ചോദിച്ചാല്‍ സാധനങ്ങള്‍ കിട്ടാന്‍ പ്രയാസമാണന്നും അടുത്ത ആഴ്ച കഴിഞ്ഞാല്‍ ഇതിനേക്കാളും കൂടിയ വില കൊടുത്ത് കൊണ്ട് പോകേണ്ടി വരുമെന്ന ഉപദേശവും ലഭിക്കും. അവശ്യസാധനങ്ങള്‍ വിപണിയില്‍ ലഭിക്കാതെ വരുമൊ എന്ന കരുതലും റംസാന്‍ മാസവും എത്തിയതുമാണ് മൊത്തവ്യാപാര സ്ഥാപനത്തിലും വന്‍തോതില്‍ അവശ്യ സാധനങ്ങളള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത്. ഇതാണ് വ്യാപാര രംഗത്തെ വില കൂട്ടി വില്‍ക്കാന്‍ തുടങ്ങിയത്. രണ്ട് മാസത്തെ ലോക് ഡൗണിന്റെ മറവില്‍ ബദിയടുക്കയിലെ മൊത്തം വ്യാപാരികള്‍ രണ്ട് വര്‍ഷത്തെ ലാഭം വീതം ലഭിച്ച് കഴിഞ്ഞതായി ജനങ്ങള്‍ പറയുന്ന ആക്ഷേപം.
ബദിയടുക്ക ടൗണില്‍ വര്‍ഷങ്ങളായി അവശ്യസാധനങ്ങള്‍ വാങ്ങി വരുന്ന കുടുംബങ്ങളാണ് ഏറെയും എത്തിപെടുന്നത്. ഇതാണ് പല കുടുംബങ്ങളും രേഖാ മൂലം പരാതി നല്‍കി രംഗത്ത് വരാത്തതാണ് ഇത്തരക്കാര്‍ക്ക് നിയമ നടപടിയെ ഭയമില്ലാതെ പോകുന്നത്. എന്നാല്‍ ബന്ധപെട്ട അധികൃതര്‍ക്ക് രഹസ്യ വിവരം അറിയിച്ചാല്‍ റെയ്ഡ് പോലും ഉണ്ടാകുന്നില്ലെന്ന പരാതികള്‍ ഉയര്‍ത്തി കാട്ടിയാണ് വാര്‍ത്ത പരന്നത് ഇതോടെയാണ് ജില്ലാ ഭരണകൂടം തന്നെ പരിശോധനക്ക് ഇറങ്ങിയത്.
Post a Comment
0 Comments