Type Here to Get Search Results !

Bottom Ad

റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അക്ഷയയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥ ലോബികളുടെ ഗൂഢശ്രമം


കാസര്‍കോട് (www.evisionnews.co): കേരളത്തിലെ ജനങ്ങളുടെ ആശാ കേന്ദ്രമായ അക്ഷയ സംരംഭത്തെ തകര്‍ക്കാന്‍ കോവിഡിനെ മറയാക്കി റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥ ലോബികള്‍ ശ്രമിക്കുന്നതായി അക്ഷയ ഐടി എംപ്ലോയീസ് യൂണിയന്‍ (എസ്ടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് പിഡിഎ റഹ്മാന്‍ ആരോപിച്ചു. എന്നും സര്‍ക്കാരിനോടൊത്ത് ചേര്‍ന്ന് അഴിമതി രഹിതരായ പൊതുജന താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് കേരളത്തിലെ എല്ലാ പ്രധാന സര്‍ക്കാര്‍ വകുപ്പുകളിലേയും ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ വലിയ മന്നേറ്റമാണ് കേരളത്തില്‍ അക്ഷയ നടത്തിയിട്ടുള്ളത്. ഇത് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു. 

എന്നാല്‍ അക്ഷയ നടത്തുന്ന നല്ല സേവനങ്ങള്‍ ഇകഴ്ത്തി കാണിക്കുന്നതിനും അക്ഷയയെ തകര്‍ക്കുന്നതിനും ഒരു വിഭാഗം ഗൂഢശ്രമം നടത്തി വരികയാണ് .ആധാര്‍ അടക്കമുള്ള സര്‍ക്കാറിന്റെ എല്ലാ സേവനങ്ങും വിജയിച്ചത് അക്ഷയക്കു പ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ്. നാമമാത്ര ഫീസ് നിശ്ചയിച്ച് സര്‍ക്കാറിന് അക്ഷയ നല്‍കുന്ന പല സേവനങ്ങുടെയും സര്‍വിസ് ചാര്‍ജ് ഇന ത്തില്‍ ലഭിക്കേണ്ട തുക യഥാ സമയം സംരഭകര്‍ക്ക് ലഭിക്കാറില്ല . കോറോണ മുന്നോടിയായി കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. ഭീമമായ മാസ ചെലവില്‍ പ്രവര്‍ത്തിച്ചിരുന്ന അക്ഷയ സംരംഭകരും ജീവനക്കാരും ഇതോടെ പെരുവഴിയിലായി. 

സമൂഹത്തിലെ ഒട്ടു മിക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാറിനോടൊപ്പം നിന്ന് പ്രവര്‍ത്തിപ്പിച്ച അക്ഷയ സംരംഭകരെയും ആയിരക്കണക്കിന് ജീവനക്കാരുടെയും ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ലോക് ഡൗണിന് ശേഷം അക്ഷയയില്‍ തിരക്കുണ്ടാകുമെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ അക്ഷയയിലൂടെ നല്‍കുന്ന സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് റവന്യൂ മന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രമം. തിരക്കുകള്‍ നിയന്ത്രിക്കാന്‍ സംവിധാന മൊരുക്കുന്നതിന് പകരം സര്‍ക്കാറുമായി എഗ്രിമെന്റെ് ഉടമ്പടിയില്‍ ഒപ്പു വെച്ച് അക്ഷയ നല്‍കുന്ന സേവനങ്ങള്‍ക്ക് സംരംഭകരുമായി ആലോചിക്കാതെ പകരം സംവിധാനം കൊണ്ടുവരുന്നത് ആത്മഹത്യാപരമാണ്. അക്ഷയ സംരംഭത്തിന് തന്നെ ഭീഷണിയാകുന്ന ഈ തീരുമാനം അടിയന്തിരമായി പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഏതറ്റംവരെ പോകാനും സംരംഭകര്‍ തയാറാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad