കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പോയത്.
മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവും കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ക്വാറന്റൈനിലാണ്. സമ്പര്‍ക്കത്തിന് സാധ്യതയുള്ള ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ തുടരാന്‍ ഡിഎംഒ നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments