Type Here to Get Search Results !

Bottom Ad

കൊറോണ വ്യാപനത്തിന്റെ പേരില്‍ തബ്ലീഗ് ജമാഅത്തിനെ വേട്ടയാടാന്‍ അനുവദിക്കില്ല: താജുദ്ദീന്‍ ദാരിമി


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 എന്ന മഹാമാരിക്കതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സമയത്ത് വേണ്ട രീതിയില്‍ ഇടപെടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് തബ്ലീഗ് ജമാഅത്തിനെ വേട്ടയാടുന്നതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പറഞ്ഞു. നിസാമുദ്ധീന്‍ മസ്ജിദിലെ സമ്മേളനവുമായി ബന്ധപ്പെട്ട് കോവിഡ് 19ന്റെ സര്‍വ വ്യാപനം തബ്ലീഗ് ജമാഅത്തിന്റെ തലയില്‍ കെട്ടിവെച്ച് ഒരു സംഘടനയെ മാത്രം വേട്ടയാടാന്‍ അനുവദിക്കില്ലന്നും അതില്‍ നിന്ന് അധികാരികരികളും മാധ്യമങ്ങളും പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരുന്ന പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശം നിലനില്‍ക്കെത്തന്നെയാണ് കഴിഞ്ഞ മാര്‍ച്ച് 25ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കീഴില്‍ അയോധ്യയില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് രാംലല്ല പരിപാടി നടന്നത്. അത്തരത്തിലുള്ള നിരവധി രാഷ്ട്രീയവും മതപരവുമായ പരിപാടികള്‍ ആ സമയത്ത് നടന്നെങ്കിലും അവക്കെതിരെയൊന്നും ഉയരാത്ത ആരോപണം തബ്ലീഗ് ജമാഅത്തിനെതിരെ ഉയര്‍ത്തി കൊണ്ടുവരുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമായിട്ടാണന്നും

മാര്‍ച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മര്‍ക്കസ് ഭാരവാഹികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ധാരാളം പേര്‍ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകള്‍ ഡല്‍ഹി പോലീസ് അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടന്നും തബ്ലീഗ് നേതാക്കള്‍ വ്യക്തമാക്കിയതാണ് അതൊന്നും പരിഗണിക്കാത്തതാണ് ഇത് ഇത്രയും അധികം വഷളാവാന്‍ കാരണമായത് എല്ലാവരും ഒന്നിച്ചു നില്‍കേണ്ട സമയത്ത് വര്‍ഗീയ പരാമര്‍ശം നടത്തുന്നതില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ് ചികിത്സിക്കാന്‍ സൗകര്യ പോലും മില്ലാത്ത സാഹചര്യമാണ് ഇന്നുള്ളത് കേന്ദ്രവും കേരളവും അടിയന്തരമായി ഇടപെട്ട് പ്രത്യേക സഹായങ്ങള്‍ ജില്ലക്ക് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad