Type Here to Get Search Results !

Bottom Ad

മാഹിന്‍ കേളോട്ടിനെതിരെ കള്ളക്കേസ്: പോലീസ് സിപിഎം വളണ്ടിയര്‍മാരെ പോലെ പ്രവര്‍ത്തിക്കുന്നു

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ മാഹിന്‍ കേളോട്ടിനെതിരെ സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കള്ളക്കേസെടുത്ത പോലീസ് നടപടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും പ്രതിഷേധം രേഖപ്പെടുത്തി.

കാസര്‍കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കള്ളക്കേസെടുത്തത്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ സിപിഎം നേതാവിന് യാതൊരു അധികാരവുമില്ല. അങ്ങനെയുള്ള ഒരാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇത് സിപിഎമ്മിന് വേണ്ടിയുള്ള അടിമപ്പണിയും വളണ്ടിയര്‍ സേവനവുമാണ്. നാട്ടിലെ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന പോലീസുകാര്‍ സിപിഎം ഓഫീസില്‍ നിന്നും ശമ്പളംപറ്റുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 

മെഡിക്കല്‍ കോളജില്‍ യാതൊരു അധികാരമില്ലാത്തവര്‍ നല്‍കിയ കള്ളപരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് പിന്‍വലിക്കാന്‍ പോലീസ് തയാറാവണം. ഇക്കാര്യത്തില്‍ സിപിഎം തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നത്. മെഡിക്കല്‍ കോളജ് നിര്‍മാണ ഘട്ടത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്ന സിപിഎം ഇപ്പോള്‍ അതിന്റെ വക്താക്കളാവാന്‍ ശ്രമിക്കുകയാണ്. ഇതിനു വേണ്ടി രാഷ്ട്രീയ വിരോധം വെച്ച് കേസെടുക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് സിപിഎം മനസിലാക്കണമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad