ദേശീയം (www.evisionnews.co): പ്രശസ്ത ബോളിവുഡ് നടനും നിര്‍മ്മാതാവും, സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
2018ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. അദ്ദേഹത്തിന്റെ സഹോദരന്മാരാണ് നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍. ഭാര്യ നീതു. പ്രമുഖ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും, ഋതിമ കപൂറും ആണ് മക്കള്‍.
ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970ലെ മേരനാം ജോക്കര്‍ ആണ്. 1973ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004നു ശേഷം സഹനടനായി ഹംതും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
Post a Comment
0 Comments