Type Here to Get Search Results !

Bottom Ad

ദുബൈ നൈഫില്‍ കര്‍മനിരതരായി കെഎംസിസി വളണ്ടിയര്‍ സേന


കാസര്‍കോട് (www.evisionnnews.co): കോവിഡ്-19മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നൈഫ്, അല്‍റാസ് ഏരിയയില്‍ കെഎംസിസിയുടെ വളണ്ടിയര്‍ സേവനം പ്രശംസനീയമാവുന്നു. വതനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന്റെ കീഴില്‍ 'ഡേ ഫോര്‍ ദുബൈ' വളണ്ടിയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നൂറോളം കെഎംസിസി വളണ്ടിയര്‍മാര്‍ സേവന നിരതരായിരിക്കുന്നത്. 

ഹെല്‍പ് ഡെസ്‌ക്, റെസ്‌ക്യു വിംഗ്, ഭക്ഷണ വിതരണ വിംഗ്, മെഡിക്കല്‍ വിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് കേഡര്‍ സ്വഭാവത്തോടെയുള്ള കെഎംസിസിയുടെ സേവനം ഗവ. തലത്തില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ദിനംപ്രതി 25000ല്‍ അധികം പാകം ചെയ്ത ഭക്ഷണ കിറ്റുകളാണ് ലോക്ക് ഡൗണ്‍ ഏരിയകളില്‍ മാത്രം വിതരണം ചെയ്തുവരുന്നത്. 

ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍, ആഫ്രിക്കന്‍ കെഎംസിസി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൈഫ് നഗരത്തെ 15ഏരിയകളായി തിരിച്ച് ലീഡര്‍മാര്‍ക്ക് കീഴിലും അതാത് പ്രദേശത്തെ അപ്പാര്‍ട്‌മെന്റുകളില്‍ നിന്നുള്ള ആവശ്യക്കാരെ കണ്ടെത്തി രണ്ട് നേരവും ഭക്ഷണം റൂമുകളില്‍ എത്തിച്ചു നല്‍കുന്നതുമൂലം ആള്‍കൂട്ടം ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്.

കൂടാതെ ലോക്ക് ഡൗണ്‍ ഏരിയയിലും പുറത്തുമായി പാകം ചെയ്യാനാവശ്യമായ 5000 ല്‍ അധികം ഭക്ഷണ കിറ്റുകള്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു.

റെസ്‌ക്യു വിംഗ് മുഖേന പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ഹോസ്പിറ്റലിലേക്ക് മാറുന്നതിനാവശ്യമായ സഹായങ്ങളും പ്രൈമറി കോണ്‍ടാക്ട് ഉള്ളവര്‍ക്ക് റെസ്റ്റിനാവശ്യമായ സഹായങ്ങളും ചെയ്ത് വരുന്നുണ്ട്. ഇതിനകം 800ല്‍ അധികം പോസറ്റീവ് കേസുകള്‍ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. അത്യാവശ്യ മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നു.

അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, ഷബീര്‍ കീഴൂര്‍, സലാം കന്യപ്പാടി, ഹനീഫ്. ടി. ആര്‍, ,റാഫി പള്ളിപ്പുറം, സി.എ. ബഷീര്‍ പള്ളിക്കര, ഇസ്മായില്‍ നാലാം വാതുക്കല്‍ പി.ഡി നൂറുദ്ധീന്‍, ഹനീഫ് കടക്കാല്‍, അസ്‌ക്കര്‍ ചൂരി, അസീസ് കമലിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad