Type Here to Get Search Results !

Bottom Ad

ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ഹോസ്പിറ്റല്‍ തെക്കിലില്‍ നിന്നും ചട്ടഞ്ചാലിലേക്ക് മാറ്റി



കാസര്‍കോട് (www.evisionnews.co): തെക്കില്‍ വില്ലേജില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മിക്കുന്ന താല്‍കാലിക കോവിഡ് ആസ്പത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചട്ടഞ്ചാല്‍ മാഹിനാബാദില്‍ തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച രാവിലെ  നിര്‍മാണം തുടങ്ങിയതായി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പറഞ്ഞു.  ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാഹിനാബാദിലെ അഞ്ചേക്കര്‍ സ്ഥലത്താണ് ഹോസ്പിറ്റല്‍ ഉയരുക. പകരം എംഐസിക്ക് റവന്യൂ ഭൂമി നല്‍കും.

ആസ്പത്രി നിര്‍മാണം പൂര്‍ണമായും ടാറ്റാ ഗ്രൂപ്പിന്റെ തൊഴിലാളികള്‍ നേരിട്ടാണ് നടത്തുക. പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. 15കോടി രൂപ ചെലവില്‍ ഒരുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഹൈദരാബാദില്‍ നിന്നും നിര്‍മിച്ചു കൊണ്ടുവരുന്ന സ്ട്രക്ചറുകള്‍ ഇവിടെ വെച്ച് യോജിപ്പിച്ച് രണ്ടു കെട്ടിടങ്ങളായി 48000ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആസ്പത്രി നിര്‍മിക്കുക.

ഹൈദരാബാദില്‍ നിന്നും 120 കണ്ടെയിനറുകളില്‍ സ്‌ട്രെക്ചറുകള്‍ എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ യൂണിറ്റും ഓരോ മുറികളായി നിര്‍മിച്ച് ഓരോന്നിലും അഞ്ചു കട്ടിലുകള്‍ സജ്ജീകരിക്കും. ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജീകരിക്കേണ്ടിവരുമ്പോള്‍ കിടക്കകളുടെ എണ്ണം പുനക്രമീകരിക്കും. കിടക്കകളും ടാറ്റ തന്നെ ഒരുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad