കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്നു. ഇന്ന് ജില്ലയില്‍ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി കലക്ടര്‍ അഭിമുഖത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകുന്നത്.
മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ജില്ലാ കലക്ടറും ലിസ്റ്റില്‍ വന്നത്. ഇതേതുടര്‍ന്നാണ് കലക്ടറും ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തി പോകാന്‍ തീരുമാനിച്ചത്. ഔദ്യോഗിക വസതിയില്‍ ക്വാററൈനില്‍ കഴിയാനാണ് തീരുമാനം.
Post a Comment
0 Comments