കേരളം (www.evisionnews.co): സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ട്രഷറി പൂട്ടേണ്ട അവസ്ഥയാണ്. വരുമാനം കുറഞ്ഞ അവസ്ഥയില്‍ വായ്പ എടുക്കാതെ മുന്നോട്ട് പോയാല്‍ ട്രഷറി പൂട്ടേണ്ട സ്ഥിതിയാണ് മുന്നില്‍. ട്രഷറി സ്തംഭനം ഒഴിവാക്കാനായുള്ള വഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ സാമ്പത്തിക മേഖല തീര്‍ത്തും നിശ്ചലമായതാണ് കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തിന് 2.68 ലക്ഷം കോടിയുടെ ആകെ ബാധ്യതയുണ്ട്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മാത്രം 1.08 ലക്ഷം കോടിയുടെ ബാധ്യതയാണ് ഉണ്ടായത്. എപ്രില്‍ മാസത്തില്‍ 5930 കോടി വായ്പയെടുത്തു. മെയ് ആദ്യ മാസം 7000 കോടി രൂപ സംസ്ഥാനത്തിന് ആവശ്യമാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3750 കോടി രൂപ വേണം. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കുടിശ്ശികയായി 3300 കോടി നല്‍കാനുണ്ട്. ശമ്പള പെന്‍ഷന്‍ വിതരണത്തിന് രണ്ട് ദിവസത്തിനകം പണം വേണമെന്നിരിക്കെ റിസര്‍വ് ബാങ്ക് അത്യാവശ്യഘട്ടത്തില്‍ അനുവദിക്കുന്ന ഹൃസ്വകാല സഹായം മാത്രമാണ് ആശ്രയം.
Post a Comment
0 Comments