Type Here to Get Search Results !

Bottom Ad

കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ കൊറോണ വൈറസ് ലാബ് പരിശോധനക്ക് സജ്ജം


കാസര്‍കോട് (www.evisionnews.co): പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ കൊറോണ പരിശോധന ആരംഭിച്ചു. പത്ത് സാമ്പിളുകളാണ് ആദ്യദിവസം പരിശോധിക്കുക. പോസിറ്റീവ് കേസുകള്‍ വന്നാല്‍ ആലപ്പുഴ വൈറോളജി ലാബില്‍ പുന:പരിശോധിക്കും. ആദ്യഘട്ടത്തിന് ശേഷം സാമ്പിളുകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.

കഴിഞ്ഞ ദിവസമാണ് ലാബിന്റെ ക്വാളിറ്റി ചെക്ക് പൂര്‍ത്തീകരിച്ച് സാമ്പിളുകള്‍ പരിശോധിക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കുന്നത്. ഇതോടെ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പെട്ടെന്ന് ലഭിക്കാന്‍ ഇത് സഹായകമാകും. 24 മണിക്കൂറില്‍ 150 ഓളം സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാന്‍ സാധിക്കും. കാസര്‍കോട് കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇവിടെ തന്നെ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നത് രോഗ നിര്‍ണയവും ചികിത്സയും വേഗത്തിലാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad