Type Here to Get Search Results !

Bottom Ad

നിര്‍ഭയ കേസില്‍ നീതി; നാലു പ്രതികളെയും തൂക്കിലേറ്റി, ശിക്ഷ നടപ്പാക്കിയത് ഒന്നിച്ച്

ന്യൂഡല്‍ഹി (www.evisionews.co: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുര്‍ (31), പവന്‍ ഗുപ്​ത (25), വിനയ്​ ശര്‍മ (26), മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി. വെള്ളിയാഴ്​ച കാലത്ത്​ 5.30ന്​ തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.

വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. തങ്ങളില്‍ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്ന് ​കാണിച്ച്‌​ അക്ഷയ്​ ഠാകുര്‍, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ എന്നിവരാണ് കോടതിയെ സമീപ്പിച്ചത്. നേരത്തെ, പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജികള്‍ രാഷ്​ട്രപതി തള്ളിയിരുന്നു.

അഫ്​സല്‍ ഗുരുവി​​െന്‍റ വധശിക്ഷ നടപ്പാക്കി ഏഴു​ വര്‍ഷത്തിനു​ ശേഷമാണ്​ തിഹാറില്‍ വീണ്ടും കൊലക്കയര്‍ ഒരുക്കിയത്​. ശിക്ഷ നടപ്പാക്കുന്നതിനു ​മുന്നോടിയായി പല തവണ ഡമ്മി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറില്‍ ആദ്യമായാണ്​ നാലു പേര്‍ക്ക്​ ഒരുമിച്ച്‌​ വധശിക്ഷ നടപ്പാക്കുന്നത്​.

2012 ഡിസംബര്‍ 16ന്​ രാത്രിയാണ്​ 23 വയസുള്ള യുവതിയെ പ്രതികള്‍ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയില്‍ തള്ളിയത്​. ഫിസിയോതെറപ്പി പരിശീലനം നേടുന്ന പെണ്‍കുട്ടി ആണ്‍ സുഹൃത്തിനൊപ്പമാണ് മുനിര്‍ക എന്ന സ്​ഥലത്തു നിന്ന്​​ ബസില്‍ കയറിയത്​. തുടര്‍ന്ന്​ ഡ്രൈവര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന ആറുപേരും യുവതി​െയ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്​തു.

11 ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ വിദഗ്​ധ ചികിത്സക്കായി സിംഗപ്പൂരി​െല ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിന്​ കീഴടങ്ങി. ആറു പ്രതികളില്‍ ഒരാളായ രാംസിങ്​ 2013ല്‍ പൊലീസ്​ കസ്​റ്റഡിയില്‍ മരിച്ചു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം​ മൂന്നു​ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാക്കി.

2013 സെപ്​റ്റംബര്‍ 10ന്​ ശേഷിക്കുന്ന നാലു പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും മൂന്നു ദിവസത്തിനു​ ശേഷം ഇവര്‍ക്ക്​ വധശിക്ഷ വിധിക്കുകയും ചെയ്​തു.

Post a Comment

0 Comments

Top Post Ad

Below Post Ad