Type Here to Get Search Results !

Bottom Ad

കൊവിഡ് 19: രാജ്യത്ത് കനത്ത ജാഗ്രത, പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം


ദേശീയം (www.evisionnews.co): കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. 25 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതില്‍ 23 പേരും ദില്ലിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.

പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദില്ലി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചു. ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കുണ്ട്. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളും സജ്ജമാക്കി.

ലോകത്താകമാനം ഭീതി പടര്‍ത്തി കൊവിഡ് 19 വൈറസ് വ്യാപിക്കുകയാണ്. അമേരിക്കയില്‍ കാലിഫോര്‍ണിയയിലും കൊവിഡ് ബാധയേറ്റ് ഒരാള്‍ മരിച്ചു. അമേരിക്കയിലാകെ 149 പേര്‍ക്ക് രോഗം സ്ഥിരീച്ചു. 10 പേര്‍ ഇതിനോടകം മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad