Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് കനത്ത പോലീസ് ബന്തവസ്: അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 1500 പൊലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പിഎസ് സാബു അറിയിച്ചു. വടക്കന്‍ മേഖലാ ഐജി അശോക് യാദവ്, എറണാകുളം സിറ്റി പോലീസ് കമീഷണര്‍ വിജയ സാഖറെ, ഡിഐജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ്പി സാബുമാത്യു, ടെലികമ്യൂണിക്കേഷന്‍ എസ്പി ഡി ശില്‍പ എന്നിവര്‍ നേതൃത്വം നല്‍കും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ 10 വാഹനങ്ങളില്‍ 50പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാന്‍ അനുവദിക്കൂ. രാവിലെ 11മുതല്‍ വൈകിട്ട് അഞ്ചുവരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad