Type Here to Get Search Results !

Bottom Ad

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ബംഗളൂരു (www.evisionnews.co): കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കല്‍ബുര്‍ഗിയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മൂന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കുമാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മരിച്ച വ്യക്തിയുടെ മകന്റെയടക്കമുള്ള അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങളും എടുത്തിരുന്നു. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന കനത്ത നിയന്ത്രണങ്ങളിലാണ് കര്‍ണാടക. കഴിഞ്ഞ ദിവസമാണ് കല്‍ബുര്‍ഗിയില്‍ രോഗബാധയുണ്ടായിരുന്ന ആള്‍ മരിച്ചത്. രാജ്യത്തെ ആദ്യ കൊവിഡ് മരണമായിരുന്നു ഇത്.

മാര്‍ച്ച് 20വരെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad