ബോവിക്കാനം (www.evisionnews.co): നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് ഫില്ലറോട് കൂടിയ വന്‍ ചെങ്കല്ല് മതിലിടിഞ്ഞ് മുളിയാര്‍ ആലിങ്കാലിലെ രവിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മേല്‍ സ്ലാബടക്കം മൂന്നു മുറികള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കക്കുന്നത്. ഇന്ന് ആറ് മണിയോടെയാണ് സംഭവം. ഭാര്യ രാജശ്രീ, മക്കളായ രഞ്ജിത്ത്, രമ്യശ്രീ എന്നിവര്‍ അപകട സമയത്ത് വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ ആഗസ്ത് മാസം പ്രളയത്തില്‍ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായ അന്നത്തെ ദുരന്തത്തിന് 71000 രൂപ മാത്രമാണ് റവന്യൂ വകുപ്പില്‍ നിന്ന് ധനസഹായമായി ലഭിച്ചത്. 15വര്‍ഷത്തെ രവിയുടെ പ്രവാസ ജീവിതത്തിന്റെ ഏക സമ്പാദ്യമായിരുന്നു വീട്. പ്രവാസം നിര്‍ത്തിയ ശേഷം ബോവിക്കാനത്ത് ജീപ്പ് ഡ്രൈവറാണ് രവി. വിട്ടുമാറാത്ത ദുരന്തത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുന്ന കുടുംബത്തിന്റെ വേദന ആരെയും ദുഖിപ്പിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഖാലിദ് ബെള്ളിപ്പാടിയടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിച്ചു.
Post a Comment
0 Comments