Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം ഉദുമ കാപ്പില്‍ സ്വദേശി ദുബൈയില്‍ മരിച്ചു


ഉദുമ (www.evisionnews.co): കാപ്പില്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബഷീര്‍ അഹമ്മദ് വളപ്പട്ടണത്തിന്റെയും നസീമ കാപ്പിലിന്റെയും മകന്‍ ഷാനവാസ് ബഷീര്‍ (45)ആണ് മരിച്ചത്. ദുബൈയില്‍ ഓര്‍ഗാനിക് ഇന്ത്യ കമ്പനിയില്‍ സെയില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. 25 വര്‍ഷമായി കുടുംബസമേതം ദുബൈയില്‍ താമസിക്കുന്ന ഷാനവാസ് ബഷീര്‍ കഴിഞ്ഞ മാസം നാട്ടില്‍വന്ന് മടങ്ങിയതായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സഹറ, ജാസിം. സഹോദരി: ഷീബ ബഷീര്‍ (പള്ളം അല്‍ ഫിത്വറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍).

Post a Comment

0 Comments

Top Post Ad

Below Post Ad