Type Here to Get Search Results !

Bottom Ad

നീര്‍ച്ചാലില്‍ വസ്ത്രക്കട കുത്തിതുറന്ന് തുണിത്തരങ്ങള്‍ കവര്‍ന്നു

ബദിയടുക്ക (www.evisionnews.co): വസ്ത്രക്കട കുത്തിതുറന്ന് തുണിത്തരങ്ങള്‍ കവര്‍ന്നു. നീര്‍ച്ചാല്‍ മല്ലടുക്കയിലെ കൃഷ്ണ മുഖാരിയുടെ ഉടമസ്ഥതയിലുള്ള ബി.കെ ടെക്സ്‌റ്റൈല്‍സ് ആന്റ് ടൈലറിംഗ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇന്ന് രാവിലെ കൃഷ്ണ മുഖാരി കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. 

വസ്ത്രക്കടയുടെ ജനാലയിലെ മര അഴികള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. റെഡിമെയ്ഡ് ഷര്‍ട്ടുകളും തയ്ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങളും മോഷണം പോയിട്ടുണ്ട്. സമീപത്തെ പോസ്റ്റോഫീസിലെയും ശിവാജി ക്ലബിലെയും പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നീര്‍ച്ചാല്‍ കുമാരസ്വാമി ഭജന മന്ദിരത്തിന്റെ ഭണ്ഡാരവും കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. വസ്ത്രക്കടയുടമ കൃഷ്ണ മുഖാരിയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബദിയടുക്ക പൊലീസ് പരിധിയില്‍ കവര്‍ച്ച പെരുകിയ സാഹചര്യത്തില്‍ പൊലീസ് പട്രോളിംഗ് അടക്കം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കവര്‍ച്ചാകേസുകളില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും ഇത് മോഷ്ടാക്കള്‍ക്ക് അവസരമൊരുക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad