കാസര്‍കോട് (www.evisionnews.co): കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി കൊറോണക്കുള്ള പ്രത്യേക ചികിത്സ കേന്ദ്രമാക്കി മാറ്റണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആദ്യ ഘട്ടങ്ങളില്‍ രോഗ ബാധിതരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങളില്‍ ആശുപത്രിയുടെ സൗകര്യ കുറവുമുണ്ടായിരുന്നെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. കൊറോണ നേരിടാന്‍ മാറ്റിവെച്ച ഫണ്ട് വകയിരുത്തി അടിയന്തരാവശ്യങ്ങള്‍ക്കുള്ള സൗകര്യം ജനറല്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Post a Comment
0 Comments