കാസര്‍കോട്: (www.evisionnews.co) കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയെ സമീപിച്ചു. അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എം പി രംഗത്തെത്തുകയും ചെയ്തിരുന്നു. മംഗളൂരുവിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രണ്ടു പേരാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു.
ആവശ്യം അംഗീകരിച്ചാല്‍ സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ഹൈപ്രൊഫൈല്‍ കേസാകും ഉണ്ണിത്താന്റേത്.
Post a Comment
0 Comments