Type Here to Get Search Results !

Bottom Ad

കോവിഡ്- 19 വ്യാപനം തടയല്‍ സമൂഹത്തിന്റെ ബാധ്യത: എസ്.വൈ.എസ്

കാസര്‍കോട് (www.evisionnews.co): കോവിഡ്- 19 വ്യാപിക്കുന്ന പാശ്ചാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ ജാഗരൂകരാവണമെന്ന് സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ സാമൂഹിക വ്യാപനം തടയല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. ഇതിനായി സര്‍ക്കാരും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുര്‍ണമായും പാലിക്കണം. ആള്‍ക്കൂട്ട പരിപാടികള്‍ ഒഴിവാക്കുക, അനാവശ്യ യാത്രകള്‍ ഉപേക്ഷിക്കുക, വൃത്തിക്കും പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലാക്കണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 28ന് കാസര്‍കോട് നടത്താനിരുന്ന ജില്ലാ കൗണ്‍സില്‍ യോഗവും മറ്റു പരിപാടികളും മാറ്റിവെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി അറിയിച്ചു.










Post a Comment

0 Comments

Top Post Ad

Below Post Ad