കാസര്‍കോട് (www.evisionnews.co): കൊറോണ ബാധിതനായ എരിയാല്‍ സ്വദേശിയുടെ കൂടെ ഏകദേശം നാല് വര്‍ഷം മുമ്പ് എടുത്ത ഞാനും കെഎംസിസി നേതാവ് ഹംസ തൊട്ടിയും നില്‍ക്കുന്ന ഒരു ഫോട്ടോ മാര്‍ച്ച് 14 ന് എരിയാലില്‍ നടന്ന കല്യാണ ഫോട്ടോടൊപ്പം ചേര്‍ത്ത് ഇപ്പോള്‍ വലിയ രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
മാര്‍ച്ച് 14 ന് എരിയാലിന്‍നടന്ന കല്യാണത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. ഏകദേശം നാലു വര്‍ഷം മുമ്പ് കുമ്പള ആരിക്കാടിയില്‍ നടന്ന ഒരു പുരകൂടല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ കൊറോണ ബാധിതന്റെ കൂടെയെന്ന് ആരോപിച്ച് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് ഞങ്ങളെ പൊതുസമൂഹ മധ്യേ അപമാനിക്കുന്നതിനും മാനസികമായി തളര്‍ത്തുന്നതിനുമായി ചിലര്‍ കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments