കാസര്‍കോട്: കോവിഡ്-19 പരിശോധനക്ക് സാംപിളെടുക്കാനുള്ള സ്റ്റെറൈല്‍ സ്വാബ് സാംപിള്‍ കളക്ഷന്‍ കിറ്റ് തീര്‍ന്നതോടെ ജനറല്‍ ആശുപത്രിയില്‍ പരിശോധന അനിശ്ചിതത്വത്തിലായി. കിറ്റില്ലാത്തതിനാല്‍ 100ഓളം പേരാണ് പരിശോധന നടത്താനാവാതെ ആശുപത്രിയില്‍ തുടരുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കോവിഡ്- 19 പരിശോധന മുടങ്ങിയത്. വ്യാഴാഴ്ച ഉച്ചവരെയായിട്ടും ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന് ആവശ്യമായ കിറ്റുകള്‍ എത്തിക്കാനാല്ല.
തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച അയച്ച കിറ്റ് ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പരിശോധനക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വന്ന് ടോക്കണ്‍ എടുത്തവരുള്‍പ്പെടെ ഇന്ന് രാവിലെ പത്ത് മണിമുതല്‍ പരിശോധനക്കായി കാത്തിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയവരും വിദേശത്തു നിന്ന് എത്തിയവരും അവരുമായി ബന്ധപ്പെട്ടവരുമടക്കമുള്ള പരിശോധനക്കായി കാത്തിരിക്കുകയാണ്.
Post a Comment
0 Comments