Type Here to Get Search Results !

Bottom Ad

ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): ഗൃഹപ്രവേശനചടങ്ങിനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. ചട്ടഞ്ചാല്‍ കനിയടുക്കത്തെ ബിഎ അഷ്റഫാണ്(44) മരണത്തിന് കീഴടങ്ങിയത്. എസ്.വൈ.എസിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ അഷ്റഫ് അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുതിയ വീടിന്റെ പണി പൂര്‍ത്തീകരിച്ച് പത്തുദിവസത്തിനകം ഗൃഹപ്രവേശനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അഷ്റഫ്. ഇതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അഷ്റഫിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതരായ എയ്യള അഹമ്മദ്- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്റ. മക്കള്‍; ഫസലു റഹ്മാന്‍(സഅദിയ്യ സ്‌കൂള്‍ വിദ്യാര്‍ത്ഥി), ഫാത്തിമത്ത് ഹസൂറ(ആയിഷത്ത് നാസിമ, നസ്ല. സഹോദരങ്ങള്‍; ഹാരിസ്, സക്കീന, അസ്മ. മയ്യിത്ത് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad