Type Here to Get Search Results !

Bottom Ad

വാഹന ശവപ്പറമ്പുകള്‍ കാലിയാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി


കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും തുരുമ്പെടുത്ത വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിക്ക് വിരാമമാകുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലംചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. ഓഫീസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി. 

ആദ്യഘട്ടത്തില്‍ മണല്‍ കടത്തുകേസുകളിലും മറ്റ് പിടിക്കൂടി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളുടെയും പോലീസ് സ്റ്റേഷന്‍ പരിസരത്തും ചട്ടഞ്ചാല്‍ ഡംപിങ് യാര്‍ഡുകളിലും സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലം ചെയ്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് മണല്‍ കടത്ത് കേസുകളിലും മറ്റും പിടിക്കൂടിയ 55 വാഹനങ്ങള്‍ ലേലം ചെയ്തു. അവശേഷിക്കുന്ന 229 വാഹനങ്ങള്‍ കൂടി മാര്‍ച്ച് 22നകം ലേലം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

തൊണ്ടിമുതല്‍ അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫീസ് പരിസരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ പൊലീസ്, റവന്യൂ ഓഫീസ് മുറ്റങ്ങള്‍ കാടും പടര്‍പ്പുമേറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. വാഹനാപകടങ്ങളില്‍ പെടുന്നതും മറ്റ് അനധികൃത കടത്തുകള്‍ക്ക് പിടിക്കപ്പെടുന്നതുമായ വാഹനങ്ങളുടെ കേസുകള്‍ ദീര്‍ഘകാലം നീളുന്നതിനാലാണ് ഇങ്ങനെ കൂട്ടിയിടേണ്ടിവരുന്നത്. 

ലേലത്തില്‍ പങ്കെടുക്കാം

വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ംംം.ാേെരലരീാാലൃരല.രീാ എന്ന വെബ്സൈറ്റ് വഴി ഇ-ലേലത്തില്‍ പങ്കെടുക്കാം. വെബ്സൈറ്റില്‍ ലേല തിയതി അടക്കമുള്ള വിശദവിവരങ്ങള്‍ ഉണ്ട്. ലേലം കരസ്ഥമാക്കുന്നവര്‍ക്ക്, കലക്ടറേറ്റില്‍ നിന്നും വാഹനം കൈപറ്റാം. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ട്രാഫിക് യൂണിറ്റ് കാസര്‍കോട്, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിയമ ലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയ 369 വാഹനങ്ങള്‍ കൂടി ഏപ്രിലില്‍ ലേലം ചെയ്യും. 

Post a Comment

0 Comments

Top Post Ad

Below Post Ad