കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ബുധനാഴ്ച ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ആറും, വിദ്യാനഗറില്‍ ഏഴും ചന്തേരയില്‍ മൂന്നും മേല്‍പ്പറമ്പിലും ബദിയടുക്കയിലും നാലു വീതവും കുമ്പളയിലും ബേക്കലിലും രാജപുരത്തും മൂന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നീലേശ്വരം, ചീമേനി, ആദൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ രണ്ടുവീതവും ബേഡകം, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഒരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു.
Post a Comment
0 Comments