Type Here to Get Search Results !

Bottom Ad

മാധ്യമ വിലക്ക്: മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു


ഡല്‍ഹി(www.evisionnews.co) സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നേരത്തേ എടുത്തു മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ്​ ഏഷ്യാനെറ്റിന്​ സംപ്രേഷണം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലുണ്ടായ വർഗീയ കലാപം പക്ഷപാതപരമാ​യി റി​പ്പോ​ർ​ട്ടു​ചെ​യ്​​തെ​ന്നാ​രോ​പി​ച്ചാണ്​ മീ​ഡി​യ​വ​ൺ, ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന്​ 48 മ​ണി​ക്കൂ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്ക് ഏർപ്പെടുത്തിയത്​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 7.30 വ​രെ​യാ​ണ്​ വി​ല​ക്ക്. ചാ​ന​ലി​ലും സ​മൂ​ഹ​മാ​ധ്യ​മ​വേ​ദി​ക​ളി​ലും പൂ​ർ​ണ​മാ​യും സം​​പ്രേഷ​ണം ത​ട​ഞ്ഞു. വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്​​ത​തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.
28ന്​ ​മ​ന്ത്രാ​ല​യം ഇ​രു​ചാ​ന​ലു​ക​ളോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. മാ​നേ​ജു​മ​​​​​ൻെറ്​ നൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ല എ​ന്നു​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി. വം​ശീ​യാ​തി​ക്ര​മം റി​പ്പോ​ർ​ട്ടു​ചെ​യ്​​ത മീ​ഡി​യ വ​ൺ, ഡ​ൽ​ഹി ​പാെ​ലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും വി​മ​ർ​ശി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​​​​​​ൻെറ നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 25ന്​ ​സം​പ്രേ​ഷ​ണം ചെ​യ്​​ത റി​പ്പോ​ർ​ട്ടാ​ണ്​ ന​ട​പ​ടി​ക്കാ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.


ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ക്കു​ന്ന സ്​​ഥ​ല​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ സ​മ​ര​ക്കാ​ർ​ക്ക്​ പ​രി​ക്കേ​റ്റെ​ന്നും ​അ​ക്ര​മം നടക്കുമ്പാേൾ പൊ​ലീ​സ്​ ​കാ​ഴ്​​ച​ക്കാ​രാ​യി​നി​ന്നു​വെ​ന്നും ആ​ക്ര​മി​ക​ൾ നി​ര​വ​ധി ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​തെ​ല്ലാം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന്​ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.​
Tags

Post a Comment

0 Comments

Top Post Ad

Below Post Ad