കാസര്‍കോട് (www.evisionnews.co): കോവിഡ്-19 വ്യാപനം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ജില്ലയില്‍ വൈറസ് പരിശോധനക്കായി സൗകര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.
ജില്ലയിലുള്ള കേന്ദ്ര സര്‍വകലാശാലയുടെ ലാബുകളെയും വൈറസ് പരിശോധനക്കായി പ്രയോജനപ്പെടുത്തണമെന്ന് എജിസി ബഷീര്‍ കത്തില്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രാഥമിക പരിശോധനക്കാവശ്യമായ ഇസിആര്‍ യന്ത്രം സര്‍വകലാശാലയില്‍ ലഭ്യമാണ്. അത്യാധുനിക ബയോ സേഫ്റ്റി ക്യാബിനറ്റിന്റെ സൗകര്യവും ഇവിടെയുണ്ട്. ഇത് ഫലപ്രദമായി ഉപോയോഗിക്കാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം.
നിലവില്‍ കോഴിക്കോട് ലാബിനെയാണ് ജില്ലയിലെ കൊറോണ സ്ഥിരീകരിക്കാന്‍ വേണ്ടി ആശ്രയിക്കുന്നത്. ഇത് പലപ്പോഴും കാലതാമസം വരുത്തുന്നു. കേന്ദ്ര സര്‍വകലാശാലയിലെ ലാബ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ കൃത്യമായി വളരെ എളുപ്പത്തില്‍ പരിശോധനാ ഫലം ലഭ്യമാക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നും എജിസി ബഷീര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments