Type Here to Get Search Results !

Bottom Ad

ചൈനയില്‍ പുതിയ വൈറസ്, ഹാന്റാ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു

വുഹാന്‍: ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചൈനയില്‍ പരിഭ്രാന്തി പരത്തി മറ്റൊരു പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഹാന്റാ വൈറസാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് മൂലം രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചു. 

ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെ ഏകദേശം 1.1കോടി ജനങ്ങളായിരുന്നു ഈ സമയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞത്. 81,093 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3270 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന ഏറെകുറെ വിജയം കൈവരിച്ചിരിക്കുകയാണ്. 

അതിനിടെയാണ് രാജ്യത്ത് ആശങ്കയേറ്റി പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയില്‍ നിന്നുള്ളയാള്‍ക്കാണ് തിങ്കളാഴ്ച ഹാന്റാ വൈറസ് സ്ഥിരീകരിച്ചത്. ചാര്‍ട്ടേഡ് ബസ്സില്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹം മരിച്ചതെന്ന് ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ബസിലെ മറ്റ് യാത്രക്കാരേയും പരിശോധനയ്ക്ക് വിധേമയാമാക്കി. അതേസമയം കൊറോണ ഭീതിക്കിടെയുണ്ടായ പുതിയ വൈറസ് ബാധ മരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഹാന്റൈ വൈറസ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങ് ആയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad