കൊച്ചി (www.evisionnews.co): എറണാകുളത്ത് എച്ച്.ഐ.വിയുടെ മരുന്നുകള്‍ നല്‍കിയ കൊവിഡ് രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ഡോക്ടര്‍മാര്‍. മൂന്ന് ദിവസം കൊണ്ടാണ് കോവിഡ് ബാധിതനായിരുന്ന ബ്രിട്ടീഷ് പൗരന്റെ പരിശോധനാ ഫലം നെഗറ്റീവായതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനാണ് ഇത്.
കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇയാള്‍ക്ക് എച്ച്.ഐ.വിക്കുള്ള മരുന്ന് നല്‍കിയതിന്റെ മൂന്നാം ദിവസമാണ് രോഗം ഭേദമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 23ന് ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. എച്ച്.ഐ.വി പോസിറ്റീവായവര്‍ക്ക് നല്‍കുന്ന മരുന്നുകളാണ് ഇദ്ദേഹത്തിന് നല്‍കിയത്.
Post a Comment
0 Comments