Type Here to Get Search Results !

Bottom Ad

റാങ്ക് ജേതാവ് പൂജശ്രി ഉപ്പളയെ ദുബൈ മലബാര്‍ കലാ സാംസ്‌കാരികവേദി അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): മംഗളൂര്‍ യൂണിവേഴ്‌സിറ്റി കീഴില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൂജശ്രി ഉപ്പളയെ ദുബൈ മലബാര്‍ കലാ സാംസ്‌കാരികവേദി അനുമോദിച്ചു. ഉപ്പളയില്‍ നടന്ന പരിവാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദാ സക്കീര്‍ ഉപഹാരം സമര്‍പ്പിച്ചു. 

വാണിജ്യ പ്രമുഖന്‍ ഹനീഫ് ഗോള്‍ഡ് കിംഗ് മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള, സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ അഡ്വ. സക്കീര്‍ അഹമ്മദ്, പുഷ്പരാജ് കെ അയില, കെഎഫ് ഇക്ബാല്‍, ഗോള്‍ഡന്‍ റഹ്മാന്‍, റഹീം പള്ളം, നാരായണ, മൂസ, അഷ്റഫ് കണ്ണങ്ങുളം, സഫ്വാന്‍, ഫൈസല്‍ സംബന്ധിച്ചു. പൂജശ്രീയുടെ തുടര്‍ വിദ്യഭ്യാസത്തിന് വേണ്ട സഹായം ചെയ്യുമെന്ന് ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad