Type Here to Get Search Results !

Bottom Ad

കടകള്‍ അടച്ചിടാന്‍ അനുമതി തരൂ സര്‍, പോലീസ് മര്‍ദനത്തിനെതിരെ വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കാസര്‍കോട് (www.evisionnews.co): കൊറോണ പ്രതിരോധത്തിന് വേണ്ടിയുള്ള ലോക്ക് ഡൗണില്‍ കേന്ദ്ര കേരളം സര്‍ക്കാരുകള്‍ കൈകൊണ്ട നടപടികളാണ് അവശ്യ സാധനങ്ങളുടെ കടകള്‍ അടയ്ക്കരുതെന്നുള്ളത്. കടകള്‍ തുറക്കാന്‍ പോകുന്നവരെ പോലീസ് മര്‍ദിക്കുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്.

കടകള്‍ അടച്ചിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. രോഗ ഭയത്തിലും അവശ്യ കടകള്‍ തുറക്കാന്‍ തയാറായ വ്യാപാരികളെയും ജീവനക്കാരെയും ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നു. ഉപ്പള, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലയിലെ എല്ലാ മേഖലകളിലും ധാരാളം വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും പാതിരാവ് വരെ സ്റ്റേഷനുകളില്‍ തടഞ്ഞുവെക്കപ്പെടുകയും കേസിലുള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. 

ഈ സാഹചര്യത്തില്‍ അവശ്യ വസ്തു വിപണന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കടകള്‍ അടച്ചിടാന്‍ അനുമതി നല്‍കണമെന്നും കെവിവിഇഎസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ആവശ്യപ്പെട്ടു

Post a Comment

0 Comments

Top Post Ad

Below Post Ad