കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ച ഏഴുപേരും ദുബൈയില്‍ നിന്നെത്തിയവര്‍. എല്ലാവരും പുരുഷന്മാരാണ്. 30 വയസുള്ള നെല്ലിക്കുന്ന് സ്വദേശി, 25 വയസുള്ള മൊഗ്രാല്‍ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി, 50, 43 വയസുള്ള ചട്ടഞ്ചാല്‍ സ്വദേശികള്‍, 28, 39 വയസുള്ള മധൂര്‍ സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89ആയി. ഇന്നലെ ഒരാള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തിലാകെ ഇരുപത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ എട്ടുപേര്‍ കണ്ണൂരിലും ഓരോന്ന് വീതം തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ,പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ്.
Post a Comment
0 Comments