കൊറോണ ഗുരുതരമായ രീതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ഒമ്പതുമണി മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയാണ് നിരോധനം. ഇതു പ്രകാരം ജില്ലയിലെ എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിച്ചു. പാല്‍, മെഡിക്കല്‍, റേഷന്‍ കടകള്‍ ഉള്‍പ്പടെയുള്ള അവശ്യസാധന കടകള്‍ രാവിലെ 11മുതല്‍ 5വരെ തുറക്കും. പൊതുഇടങ്ങളിലെ കൂട്ടംകൂടല്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ രാവിലെ 11മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. കടകള്‍ക്ക് മുന്നില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കണം. സാനിറ്റൈസര്‍, മാസ്‌കുകള്‍ ഉപയോഗിക്കണം
Post a Comment
0 Comments