Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് (www.evisionnews.co): മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണംവിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു. പട്ടേല്‍ റോഡിലെ എഎച്ച് അഹമദ് മുസല്യാരുടെ ഭാര്യ അസ്മ (75)യാണ് മരിച്ചത്. 

വ്യാഴാഴ്ച്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. അപകടത്തില്‍ മകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. മക്കള്‍: റംല, സുഹറ, സുമയ്യ, നസീറ, മരുമക്കള്‍: ബഷീര്‍ തളിപ്പറമ്പ് (വ്യാപാരി), അബ്ദുല്ല തെരുവത്ത്, അബശദുല്‍ ഖാദര്‍ ചെങ്കള, മുഹമ്മദ് കുഞ്ഞി പള്ളിക്കര (ദുബൈ), സഹോദരങ്ങള്‍: എം.എസ് അബ്ദുല്‍ ഖാദര്‍, എം.എസ്, അബൂബക്കര്‍, എം.എസ് അബ്ദുല്‍ സത്താര്‍, ആയിഷ, ബീഫാത്തിമ, ഉമ്മാലിമ്മ, നഫീസ, പരേതരായ അബ്ദുല്ല, മഹ്മൂദ് തളങ്കര. മയ്യിത്ത് മാലിക് ദീനാര്‍ ജുമാ മസ്ജിദ് കബറിടത്തില്‍ മറവുചെയ്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad