കാസര്‍കോട്: (www.evisionnews.co) യാതൊരു സന്നദ്ധപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത്ബാബു. സന്നദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ വാഹനവുമായി റോഡിലിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെന്നും പോലീസിന് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ പറഞ്ഞു.
ഇവിടെ സര്‍ക്കാരും ഭരണകൂടവുമുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ ഞങ്ങള്‍ തീരുമാനിക്കും. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ വോളണ്ടിയര്‍മാരെ ഏര്‍പ്പാട് ചെയ്യുന്നതിന് ജാഗ്രതാ സമിതികള്‍ നിര്‍ദേശം നല്‍കും.. ഭക്ഷണം, അവശ്യസാധനങ്ങള്‍ ബൈക്കില്‍ എത്തിക്കുന്നതിന് സന്നദ്ധ സേവകരെ ജാഗ്രതസമിതികള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments