കൊല്ലം (www.evisionnews.co): കോവിഡ് ബാധ സംശയത്തെ തുടര്‍ന്ന് പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം - കൊല്ലം അതിര്‍ത്തിയായ പള്ളിക്കലിലാണ് സംഭവം. ഇടുക്കി കുമളിയില്‍ ജോലി ചെയ്യുകയായിരുന്നു പൊലീസുകാരന്‍. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ശേഷം ഇദ്ദേഹം ബന്ധുക്കളോട് കോവിഡ് ബാധ സംശയം പറഞ്ഞിരുന്നു.
നിരവധി വിദേശികളോട് ഇടപഴകിയതായും പറഞ്ഞു. കോവിഡ് ബാധ പോലീസുകാരന്‍ സംശയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്രവം പരിശോധിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനാണ് തീരുമാനം.
Post a Comment
0 Comments