Type Here to Get Search Results !

Bottom Ad

മലേഷ്യയില്‍ നിന്നെത്തിയ പോക്‌സോ പ്രതിക്ക് കൊറോണ സംശയം: ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

കാസര്‍കോട് (www.evisionnews.co): മലേഷ്യയില്‍ നിന്നെത്തിയ പോക്സോ കേസിലെ പ്രതിയെ കൊറോണ സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗണ്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട്ടെത്തിക്കുകയായിരുന്നു.

കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍ നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. എന്നാല്‍ ജയിലില്‍ പ്രവേശിപ്പിക്കാതെ മറ്റ് തടവുകാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ജയിലധികൃതര്‍ തടഞ്ഞുവെച്ചു. ജയിലധികൃതരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് പൊലീസ് കാവലില്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് നിരീക്ഷണത്തിനായി മാറ്റി. മഞ്ചേശ്വരം പൊലീസ് റ്റേഷന്‍ പരിധിയിലെ പോക്സോ കേസിലെ പ്രതിയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad