കാസര്‍കോട് (www.evisionnews.co): കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും നീതിപൂര്‍വകമായ വിതരണത്തിനും ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതിനുമായി ജില്ലയ്ക്ക് അകത്തും പുറത്തും നിയന്ത്രിത യാത്രയ്ക്കായി പാസ്/ പെര്‍മിറ്റ് അനുവദിക്കുന്ന നടപടി ക്രമം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിറക്കി.
പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?
പാസ്/ പെര്‍മിറ്റ് ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും കളക്ടറേറ്റിലെ 04994- 255001 എന്ന നമ്പറില്‍ ബന്ധപ്പെടണം. കളക്ടറേറ്റില്‍ പാസ്/ പെര്‍മിറ്റിന് അനുദിക്കുന്നതിനായി ലഭിച്ച അപേക്ഷയില്‍ നടപടി ക്രമം തയ്യാറാക്കി പോലീസിന് കൈമാറും. പോലീസ് അപേക്ഷകളുടെ ആധികാരികത പരിശോധിച്ചതിന് ശേഷം ഇന്‍സിഡന്റ് കമാന്‍ഡര്‍ക്ക് കൈമാറും. ബന്ധപ്പെട്ട ഇന്‍സിഡന്റ് കമാന്‍ഡര്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ പാസ് / പെര്‍മിറ്റ് അനുവദിക്കും. പാസ് / പെര്‍മിറ്റ് അപേക്ഷകന് കൈമാറിയോ ഇല്ലയോ എന്ന വിവരം ഇന്‍സിഡന്റ് കമാന്‍ഡര്‍ കളക്ടറേറ്റില്‍ അറിയിക്കും.
ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം?
ഡയാലിസിസ്, ക്യാന്‍സര്‍, ചികിത്സ തുടങ്ങിയ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരും അവര്‍ക്ക് കൂട്ടിരിക്കുന്നയാള്‍ക്കും. സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്ന പഴം, പച്ചക്കറി, പാല്‍, മാംസം, പലവ്യഞ്ജനം, അരി എന്നിവയുടെ മൊത്ത കച്ചവടക്കാര്‍, അവരുടെ ലോറി ഡ്രൈവര്‍/ സഹായി. സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ മൊത്ത കച്ചവടക്കാര്‍, അവരുടെ ലോറി ഡ്രൈവര്‍/ സഹായി
ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം?
പഴം, പച്ചക്കറി, പാല്‍, മാംസം, പലവ്യഞ്ജനം, അരി എന്നിവ ചെറുകിട കച്ചവടം ചെയ്യുന്ന വ്യാപാരികള്‍, കച്ചവടത്തിന് സഹായിക്കുന്ന തൊഴിലാളികള്‍, മാര്‍ജിന്‍ ഫ്രീ, സപ്ലൈകോ തുടങ്ങിയ സംവിധാനങ്ങളിലെ ജീവനക്കാര്‍. റേഷന്‍ കടകള്‍, ടെലിഫോണ്‍, ഇലക്ട്രിസിറ്റി, എല്‍.പി.ജി, പ്രസ്, പത്രവിതരണക്കാര്‍, പാല്‍, കുടിവെള്ളം, സാമൂഹിക അടുക്കള ജീവനക്കാര്‍, വാര്‍ഡ്തല ജനജാഗ്രതാ സമിതി നിശ്ചയിച്ച വളണ്ടിയര്‍മാര്‍
Post a Comment
0 Comments