കാസര്‍കോട് (www.evisionnews.co): കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് യോഗം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരോധനവുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു.
കൊറോണയുടെ അതിവേഗതയിലുള്ള വ്യാപനം തടയുന്നതിന് വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് ഒന്നിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ബന്ധപ്പെട്ട മഹല്ലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സംയുക്ത ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ അറിയിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ടി. ഇ അബ്ദുല്ല, എന്‍.എ അബൂബക്കര്‍ ഹാജി, ശംസുദ്ധീന്‍ ഹാജി ബായിക്കര, കെബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ള സംബന്ധിച്ചു.
Post a Comment
0 Comments