കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ചികിത്സകിട്ടാതെ മറ്റൊരു രോഗി കൂടി മരിച്ചു. മഞ്ചേശ്വരം ഉദ്യാവരത്തെ പാത്തുമ്മയാണ് (70) മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കിഡ്‌നി രോഗത്തിനുള്ള ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ തലപ്പാടിയില്‍ വെച്ച് പോലീസ് തടഞ്ഞിരുന്നു. ഊടുവഴികളിലൂടെ പോകാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി കടക്കാന്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം തൂമിനാട് അബ്ദുല്‍ ഖാദര്‍ മകന്‍ അബുല്‍ ഹമീദ് (62) കര്‍ണാടക പൊലീസ് യാത്രതടഞ്ഞതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ മരണത്തിന് കീഴങ്ങിയിരുന്നു. ആസ്മ രോഗിയായ ഇയാളെ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തലപ്പാടി ചെക്ക് പോസ്റ്റില്‍ തടയുകയായിരുന്നു.

Post a Comment
0 Comments