കാസര്‍കോട് (www.evisionnew): കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിs.coല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തില്‍ പോലീസ് ബന്തവസ് ശക്തം. ഇന്നലെ മാത്രം കാസര്‍കോട്ട് അഞ്ചും കഴിഞ്ഞ ദിവസം ആറും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അനാവശ്യയാത്ര ഒഴിവാക്കണമെന്നും ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ലെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തു വില്‍പനശാലകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ രാവിലെ പതിനൊന്ന് മണിക്ക് ശേഷം തുറക്കാം. ഹോട്ടലുകളിലോ റസ്റ്ററന്റുകളിലോ കൂടിയിരിക്കാന്‍ പാടില്ല.
അതേസമയം രാവിലെ പുതിയ ബസ് സ്റ്റാന്റില്‍ കലക്ടറുടെയും പോലീസിന്റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചുവിട്ടു. അവശ്യയാത്രക്കാരെ മാത്രം പോകാന്‍ അനുവദിച്ചു. മാധ്യമ പ്രവര്‍ത്തകരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് യാത്ര അനുവദിച്ചത്. അനാവശ്യമായി ബൈക്കിലും മറ്റുമായി ചുറ്റിയടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments