കാസര്‍കോട് (www.evisionnews.co): കോവിഡ്- 19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐസൊലേഷന്‍ സൗകര്യമൊരുക്കി കൊറോണ ബാധിതര്‍ക്ക് പണിപൂര്‍ത്തിയായ ഉക്കിനടുക്കയിലെ ഗവ: മെഡിക്കല്‍ കോളജ് തുറന്ന് കൊടുക്കണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.
നിലവില്‍ കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ മാത്രമാണ് കൊറോണ വൈറസ് ബാധിതര്‍ക്കുള്ള ഐസൊലേഷന്‍ സൗകര്യമുള്ളത്. ഇക്കാരണത്താല്‍ ഇവിടങ്ങളില്‍ ചികിത്സക്കെത്തിയിരുന്ന മറ്റു രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണുള്ളത്. ഗവ. ആസ്പത്രികളെ ആശ്രയിക്കുന്ന സാധാരക്കാരായ രോഗികള്‍ കോവിഡ്- 19നെ ഭയന്ന് ഗവ. ആശുപത്രികളില്‍ ചികിത്സ തേടാത്ത ഭീതിജനകമായ മറ്റൊരു സാഹചര്യത്തിലേക്കാണ് ജില്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാര്‍ ജില്ലയിലെ ജനങ്ങളുടെ പരിഭ്രാന്തി മാറ്റുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.
Post a Comment
0 Comments