Type Here to Get Search Results !

Bottom Ad

കൊറോണ: ഉത്സവങ്ങളടക്കം വിലക്കുമ്പോള്‍ ബാറുകള്‍ തുറക്കുന്നു: സര്‍ക്കാറിനെതിരെ കെ. സുരേന്ദ്രന്‍


(www.evisionnews.co) കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും ബാറുകളും ബിവറേജസ് ഔട്ട്‌ലൈറ്റുകളും അടയ്ക്കാതിരിക്കുന്നത് എന്തു കൊണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊറോണ രോഗബാധയെ തുടര്‍ന്ന് പൊതുപരിപാടികളും ഉത്സവങ്ങളും നിയന്ത്രിച്ചു. സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്ന ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധമല്ലാത്തത് വിരോധാഭാസമാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

എല്ലായിടത്തും കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ബാറുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊറോണ വ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് പിഴവ് പറ്റിയെന്നും സുരേന്ദ്രന്‍ കുറപ്പെടുത്തി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 26 ന് തന്നെ കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. അതിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad