Type Here to Get Search Results !

Bottom Ad

പക്ഷിപ്പനി: കേരളത്തില്‍ നിന്നുള്ള കോഴിക്ക് കര്‍ണാടകയില്‍ നിരോധനം: ജില്ലയില്‍ വിപണി കൊഴുക്കുമ്പോഴും ജനങ്ങളില്‍ ആശങ്കപടരുന്നു


കാസര്‍കോട് (www.evisionnews.co): പക്ഷിപ്പനി മുന്‍കരുതലിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള ഇറച്ചി കോഴി വരവ് നിരോധിച്ചതിന് പിന്നാലെ കര്‍ണാടകയിലെ കുടക് ജില്ലയിലും കോഴിക്ക് വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരോധനമെന്ന് കുടക് ജില്ലാ കലക്ടര്‍ അനീഷ് കണ്‍മണി ജോയ് പറഞ്ഞു. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ സുരക്ഷ ശകത്മാക്കിയിട്ടുണ്ട്. 

കര്‍ണാടകയിലെ മൈസൂരുവിലും ദാവങ്കരയിലും പക്ഷപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവിടെ അതിര്‍ത്തി കടന്നെത്തുന്ന കോഴികള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയതായി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉത്തരവിട്ടിരുന്നു. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് കുടക് ജില്ലാ കലക്ടറുടെ വിശദീകരണം. ഇതോടെ രോഗം സ്ഥിരീകരിച്ച കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad