Type Here to Get Search Results !

Bottom Ad

യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്കില്ല: നാമനിര്‍ദേശം നല്‍കേണ്ടെന്ന് പോളിറ്റ് ബ്യൂറോ


ദേശീയം (www.evisionnews.co): സിപിഎം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളില്‍ നിന്ന് സീതാറാം യെച്ചൂരി നാമനിര്‍ദ്ദേശം ഫയല്‍ ചെയ്യാന്‍ അനുവദിക്കാത്തതിന് യെച്ചൂരിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള രാഷ്ട്രീയ ഉത്തരവാദിത്വങ്ങളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടങ്ങളും സിപിഎം ഉദ്ധരിച്ചു. ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്ന സിപിഎം യോഗത്തിലാണ് തീരുമാനം.

കോണ്‍ഗ്രസിന്റെ സഹായത്തോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് നിലവില്‍ കേരള വിഭാഗത്തിന് ആധിപത്യമുള്ള സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു. അതേസമയം സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ പശ്ചിമ ബംഗാള്‍ വിഭാഗം നേരത്തെ താല്പര്യം കാണിച്ചിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് സിപിഎമ്മിലെ പഴക്കമാണ് ഈ രീതി തന്നെ തുടരാനാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ തീരുമാനം. ഇതുകൂടാതെ ഒരേ നേതാവിനെ രാജ്യസഭയിലേക്ക് രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവുമില്ല. 2005 നും 2017നും ഇടയില്‍ തുടര്‍ച്ചയായി രണ്ട് തവണ സീതാറാം യെച്ചൂരി പാര്‍ലമെന്റിലെ രാജ്യസഭാ അംഗമായിരുന്നു.

2017ല്‍ തന്റെ രണ്ടാം കാലാവധി അവസാനിച്ചതോടെ സി.പി.എമ്മിന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് അധികാരം നഷ്ടപ്പെട്ട പശ്ചിമ ബംഗാളില്‍ യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കാം എന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad