കേരളം (www.evisionnews.co): ആദ്യ കോവിഡ് മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് ചികിത്സയിലായിരുന്ന ചുള്ളിക്കല്‍ സ്വദേശിയായ 69കാരനാണ് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ദുബൈയില്‍ നിന്ന് എത്തിയതായിരുന്നു. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ധത്തിനും നേരത്തെ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ദുബൈയില്‍ നിന്ന് മാര്‍ച്ച് 16ന് നെടുമ്പാശ്ശേരിയില്‍ എത്തിയ ഇയാളെ കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 22ന് വീണ്ടും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് യാത്രചെയ്ത ടാക്‌സി കാര്‍ ഡ്രൈവറും രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിമാനത്തിലെ 49യാത്രക്കാരും നിരീക്ഷണത്തിലാണ്.

Post a Comment
0 Comments